KITE VICTERS STD – 1 (Malayalam – 55)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. വരികൾ കൂട്ടിച്ചേർക്കാം.
അപ്പം അപ്പം എന്തപ്പം?
അപ്പം അപ്പം നെയ്യപ്പം
തിന്നാം തിന്നാം നെയ്യപ്പം
അപ്പം അപ്പം എന്തപ്പം?
…………………………………
…………………………………
2. ഉത്തരമെഴുതാം.
താഴെ കൊടുത്തിരിക്കുന്ന പാഠഭാഗം വായിച്ച് ഉത്തരമെഴുതാം.
a. കടയിൽ വിൽക്കാനായി ഗണേശൻ എന്താണ് ഉണ്ടാക്കിയത്?
b. ആരാണ് പലഹാരങ്ങൾ ഭരണിയിൽ ആക്കിയത് ?
c. ” നമുക്ക് ഭരണിയിൽ കയറേണ്ട “എന്ന് പറഞ്ഞത് ആരാണ്?
d. ആരാണ് ” നാട് കാണാൻ ഇറങ്ങാം ” എന്ന് പറഞ്ഞത്?
e. അഴുക്കു പുരണ്ട ലഡുവും ജിലേബിയും മാറ്റിവച്ചത് ആരാണ്?
f. ലഡു തിന്നാൻ തക്കം പാർത്തിരുന്നത് ആരാണ്?
3. പാടാം രസിക്കാം.
പാട്ട് പാടി വീഡിയോ എടുത്തു ടീച്ചറിന് അയച്ചു തരണേ.