KITE – VICTERS – STD – 3 (Malayalam – Class – 38)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പ്രവർത്തനം : 1
സംഭാഷണം എഴുതാം
മനുഷ്യരുടെ ഭാഷ അറിയാമായിരുന്നെങ്കിൽ കരടിക്കുട്ടിയും മനുഷ്യക്കുട്ടിയും തമ്മിൽ എന്തൊക്കെയാവും സംസാരിച്ചിട്ടുണ്ടാവുക?
കരടിക്കുട്ടി : – ഏയ്, നീയെന്തിനാണ് മരത്തിലേക്ക് കയറി വരുന്നത്?
മനുഷ്യക്കുട്ടി : – നീയെനിക്ക് ആ പട്ടം എടുത്തുതാ. എങ്കിൽ ഞാൻ കയറി വരില്ല.
കരടിക്കുട്ടി : – നീ കണ്ടില്ലേ? അത് മരത്തിന്റെ തുഞ്ചത്താണ്, എനിക്ക് അതെടുക്കുവാൻ കഴിയില്ല.
മനുഷ്യക്കുട്ടി : – എങ്കിൽ നീ മിണ്ടാതവിടെ ഇരിക്ക്. ഞാൻ കയറി എടുത്തോളാം.
കരടിക്കുട്ടി : – എടാ തടിയാ. നീ അത്രയും മുകളിലേക്ക് പോകല്ലേ. മരക്കൊമ്പ് ഒടിയും.
മനുഷ്യക്കുട്ടി : – നീ അവിടെ അടങ്ങിയിരിക്ക്. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.
കരടിക്കുട്ടി : – എനിക്ക് പേടിയാകുന്നു.
പ്രവർത്തനം : 2
ഇഷ്ടപ്പെട്ടതേത്?
തള്ളക്കരടി പറഞ്ഞതും അമ്മ പറഞ്ഞതും വായിച്ചല്ലോ. ആരു പറഞ്ഞതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്? എന്തുകൊണ്ട്?
പ്രവർത്തനം : 3
സങ്കൽപ്പിച്ചെഴുതാം
പട്ടം പറത്തിക്കൊണ്ടിരിക്കുന്ന കുട്ടിക്ക് പട്ടത്തിൽക്കയറി സഞ്ചരിക്കാൻ തോന്നി. പട്ടത്തിൽക്കയറിയ കുട്ടി കണ്ട കാഴ്ചകൾ എന്തൊക്കെയായിരിക്കും?