First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 37)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1


വീട്ടിലെത്തിയ കുട്ടി അമ്മയോട് എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക?

അമ്മ :- നീയെന്താ ഓടിക്കിതച്ചു വരുന്നത്?

കുട്ടി :- ഞാൻ മരത്തിൽ നിന്നും വീണു അമ്മേ.

അമ്മ :- നിന്നോടാരാ മരത്തിൽ കയറാൻ പറഞ്ഞത്?

കുട്ടി :- എന്റെ പട്ടം പൊട്ടി മരത്തിൽ കുടുങ്ങി. അതെടുക്കുവാൻ കയറിയതാണ്.

അമ്മ :- എന്നിട്ടെന്തു പറ്റി. കാലുതെന്നിയോ?

കുട്ടി :- അല്ലമ്മേ. ഒരു തടിയൻ കരടി ആ മരത്തിലുണ്ടായിരുന്നു. പട്ടമാണെങ്കിൽ മരത്തിന്റെ തുഞ്ചത്തും. ഞാൻ മരത്തിൽ കയറാൻ തുടങ്ങിയപ്പോൾ കരടിയും മുകളിലേക്ക് കയറി. മരത്തിന്റെ തുഞ്ചത്ത് എത്തിയപ്പോൾ കമ്പൊടിഞ്ഞ് ഞങ്ങൾ രണ്ടാളും താഴെവീണു.

അമ്മ :- നിനക്കിത്ര വിവരമില്ലാതായിപ്പോയോ? കരടിയുള്ള മരത്തിൽ ആരെങ്കിലും കയറുമോ.

കുട്ടി :- പട്ടം എടുക്കണം എന്നോർത്തപ്പോൾ ഞാൻ അറിയാതെ ചെയ്തതാണ് അമ്മേ.

അമ്മ :- എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ. ഭാഗ്യം



പ്രവർത്തനം : 2


കുട്ടിയുടെ ജീവിതത്തിൽ ദിവസവും രസകരമായ ഒരുപാടു സംഭവങ്ങൾ ഉണ്ടാവുന്നുണ്ട്. കരടിക്കുട്ടിയെ കണ്ട ദിവസം കുട്ടി തന്റെ ഡയറിയിൽ എന്തൊക്കെയാവും എഴുതിയിട്ടുണ്ടാവുക?

12/02/2021
വെള്ളി

രസമുള്ള ഒരു ദിവസമായിരുന്നു ഇന്ന്. അവധി ദിവസമായിരുന്നതുകൊണ്ട് രാവിലെ തന്നെ ഒരു പട്ടമുണ്ടാക്കി. അതുമായി പോയത് കാടിനടുത്തേക്കാണ്. പട്ടം പറത്തിത്തുടങ്ങിയപ്പോൾ തന്നെ അതൊരു മരത്തിൽ കുടുങ്ങി. എങ്ങനെയെങ്കിലും മരത്തിൽ കയറി പട്ടമെടുക്കാമെന്നു കരുതി നോക്കിയപ്പോൾ മരത്തിൽ ഒരു കരടിക്കുട്ടിയെ കണ്ടു. പട്ടമെടുത്തു തരാൻ അതിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നെ ഞാൻ തന്നെ മരത്തിൽ കയറി. ഞാൻ കയറുന്നതിനൊപ്പിച്ച് കരടിയും മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. അങ്ങനെ രണ്ടുപേരും തുഞ്ചത്തെത്തിയതും ഭാരം താങ്ങാനാവാതെ മരക്കൊമ്പ് ഒടിഞ്ഞതും ഒന്നിച്ചായിരുന്നു. രണ്ടുപേരും താഴെ വീണു. വീണപാടെ കരടിക്കുട്ടി ഇടംവലംനോക്കാതെ പാഞ്ഞു. ഞാൻ പട്ടവുമെടുത്ത് വീട്ടിലേക്ക് ഓടി. നടന്നതെല്ലാം അമ്മയോട് പറഞ്ഞു. ഒരിക്കലും മറക്കാനാവാത്ത ഒരു ദിനമാണിന്ന്




പ്രവർത്തനം : 3


കയറിക്കയറി എന്ന പദം ശ്രദ്ധിച്ചുവല്ലോ. ഇതുപോലെ മറ്റു പദങ്ങൾ എഴുതൂ?


തത്തിത്തത്തി

പാടിപ്പാടി

തുള്ളിത്തുള്ളി

കൂടെക്കൂടെ

പെറുക്കിപ്പെറുക്കി

കൊത്തിക്കൊത്തി

തേങ്ങിത്തേങ്ങി



പ്രവർത്തനം : 4


എങ്ങനെയാണു പട്ടം നിർമ്മിക്കുന്നതെന്നു പഠിച്ചല്ലോ. ഭംഗിയുള്ള ഒരു പട്ടം നിർമ്മിക്കുക. നിർമ്മിച്ച രീതി വിവരിച്ചെഴുതൂ?

Leave a Reply