KITE – VICTERS – STD – 3 (Malayalam – Class – 36)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പട്ടം
പ്രവർത്തനം : 1
വിവിധ കളികളുടെ പേര് കണ്ടെത്തുക. ഇഷ്ടമുള്ള ഒരു കളിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക?
പ്രവർത്തനം : 2
വായിക്കാം കണ്ടെത്താം
1.മരത്തിൽ കരടിക്കുട്ടിയെ കണ്ട കുട്ടിയുടെ ചിന്തകൾ എന്തൊക്കെയാവും?
മരത്തിൽ കുടുങ്ങിപ്പോയ പട്ടം താഴേക്കിട്ടുതരാൻ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷം ആദ്യം കുട്ടിക്കുണ്ടായി. പട്ടം താഴേക്കിട്ടാൽ അത് പറന്നുപോകുമല്ലോ എന്ന സങ്കടവും അവനുണ്ടായിട്ടുണ്ടാവും.
2.കുട്ടി മരത്തിൽ കയറാൻ തുടങ്ങിയപ്പോൾ കരടിക്കുട്ടി ഭയപ്പെടാൻ കാരണം എന്തായിരിക്കും?
മനുഷ്യക്കുട്ടി പട്ടമെടുക്കാനാണ് മരത്തിൽ കയറുന്നതെന്ന് കരടിക്കുട്ടിക്ക് അറിയില്ല. അവൻ തന്നെ പിടിക്കാനാണ് വരുന്നതെന്ന് കരടിക്കുട്ടി വിചാരിച്ചു. മനുഷ്യക്കുട്ടി തന്നെ ഉപദ്രവിക്കുമോ, പിടിച്ചുകൊണ്ടു പോകുമോ എന്നെല്ലാം ഓർത്തപ്പോൾ കരടിക്കുട്ടിക്കു ഭയമായി.
3. കരടിക്കുട്ടിക്ക് മനുഷ്യരുടെ ഭാഷ അറിയില്ല. കുട്ടി സംസാരിക്കുന്നതു കേട്ടപ്പോൾ കരടിക്കുട്ടി എന്തൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക?
ഇവൻ എന്തൊക്കെയാണ് ഈ പറയുന്നത്. ഒന്നും പിടികിട്ടുന്നില്ലല്ലോ. മനസ്സിലാവുന്ന ഭാഷയിൽ ഇവന് സംസാരിച്ചുകൂടെ എന്നെല്ലാം കരടിക്കുട്ടി ചിന്തിച്ചിട്ടുണ്ടാകും.
പ്രവർത്തനം : 3
അഭിനയ സാധ്യതയുള്ള സന്ദർഭങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തിയെഴുതുക?