KITE – VICTERS – STD – 4 (Malayalam – 41)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
മധുരം
ഊണിന്റെ മേളം
കവിപരിചയം – കുഞ്ചൻ നമ്പ്യാർ
18-ാം നൂറ്റാണ്ടിലെ പ്രമുഖ മലയാള ഭാഷാകവിയാണ് കുഞ്ചൻ നമ്പ്യാർ. തുള്ളൽ എന്ന നൃത്ത കലാരൂപത്തിന്റെ ഉപജ്‌ഞാതാവ് കൂടിയാണ് അദ്ദേഹം. പ്രാചീന കവിത്രയങ്ങളിലൊരാളായ കുഞ്ചൻ നമ്പ്യാർ പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് ഭവനത്തിൽ ജനിച്ചു. മലയാളത്തിലെ ഹാസ്യകവികളിൽ ഏറ്റവും പ്രധാനിയാണ്. കല്യാണ സൗഗന്ധികം, ഘോഷയാത്ര, ശ്രീകൃഷ്ണചരിതം, മണിപ്രവാളം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
അർത്ഥമെഴുതുക.
പാനകം – ശർക്കരയും ഏലക്കയും ചുക്കും ചേർത്തുണ്ടാക്കുന്ന പാനീയം.
മഥിതക്കറി. – ഒട്ടും വെള്ളമില്ലാത്ത മോരു കൊണ്ട് ഉണ്ടാക്കുന്ന കറി
കുറിയരി – നീളം കുറഞ്ഞ അരി
ഉരചെയ്യുക – പറയുക.
പറവാൻ – പറയാൻ
പറ – നെല്ലളക്കുന്ന അളവുപാത്രം.
എന്തൊക്കെ ദക്ഷ്യവിഭവങ്ങളെക്കുറിച്ചാണ് ഈ കവിതയിൽ സൂചിപ്പിക്കുന്നത് ?
ചോറ്, നറുനെയ് , നേന്ത്രപ്പഴം, ചെറു പപ്പടം, ആന പപ്പടം, തേൻ,പഞ്ചാരപ്പൊടി, ചേനക്കറി, പച്ചടി, കിച്ചടി, ചേന വറുത്തത്, പയറു വറുത്തത്, ചക്ക പ്രഥമൻ, അടപ്രഥമൻ, പാല്, തൈര്, മോര്, പഴം, ശർക്കരയുണ്ട, മഥിത ക്കറി, മധുരക്കറി എന്നിവയാണ് കവിതയിൽ സൂചിപ്പിക്കുന്നത്.
കവിതയിലുള്ള വിഭവങ്ങളെ വേവിച്ചത് വേവിക്കാത്തത് എന്നിങ്ങന പട്ടിക പ്പെടുത്തുക.
വേവിച്ചത്
ചോറ്
ചെറുപപ്പടം
ആനച്ചുവട ൻ പപ്പടം
ചേനക്കറി
നാരങ്ങാക്കറി
മാങ്ങാക്കറി
ഇഞ്ചി പച്ചടി
കിച്ചടി
പച്ചടി
മധുരക്കറി
മഥിത ക്കറി
ചക്ക പ്രഥമൻ
ചേന വറുത്തത്
പയറു വറുത്തത്
വേവിക്കാത്തത്
തൈര്
പഴം
തേൻ
പഞ്ചസാരപ്പൊടി
നറുനെയ്യ്
ശർക്കര യുണ്ട
പാനകം