First Bell (Std – 3)



KITE – VICTERS – STD – 3 (Malayalam – Class – 32)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1


കൂട്ടിച്ചേർക്കാം

കുളിരു ചൂടുന്നു : സുപ്രഭാതം

കിളികൾ വാഴ്ത്തുന്നു :
മുഗ്ധരാഗം

സന്ധ്യയെ ചുവപ്പിക്കുന്നു :
ഹൃദയരാഗം

ഇരുളു നീക്കുന്നു :
സൗവർണസൂര്യൻ

അഴകിൽ മുങ്ങുന്നു :
ഇന്ദ്രധനുസ്സ്

അലിവുകാട്ടുന്നു :
കാർമേഘം

നിഴൽ നിരത്തുന്നു :
നിശബ്ദരാത്രി

അഴലകറ്റുവാനെത്തുന്നു :
പകൽ


പ്രയോഗങ്ങളുടെ ഭംഗി

1. കിളികൾ പാടുന്നു എന്നതിനുപകരം കിളികൾ വാഴ്ത്തുന്നു മുഗ്ധരാഗം എന്ന് പ്രയോഗിക്കുമ്പോൾ ആരെയും അലിയിപ്പിക്കുന്ന കിളികളുടെ പാട്ടിന്റെ ആലാപന ഭംഗി നമ്മുടെ മനസ്സിലേക്ക് എത്തുന്നു.


2. ഹൃദയരാഗം സന്ധ്യയെ ചുവപ്പിച്ചു എന്നു പറയുമ്പോൾ സൂര്യനും ആകാശവും തമ്മിലുള്ള സ്നേഹം നമുക്ക് മനസിലാക്കാം. അസ്തമയസൂര്യന്റെ നിറം സന്ധ്യാകാശത്തെ ചുവപ്പിക്കുന്നത് അവരുടെ അഗാധമായ സ്നേഹം കൊണ്ടാണ് എന്ന് കവി സങ്കൽപ്പിക്കുന്നു.


3. സൂര്യൻ ഉദിക്കുന്നു എന്നതിനുപകരം സ്വർണനിറമുള്ള സൂര്യൻ ഇരുൾ നീക്കുന്നു എന്ന് പ്രയോഗിക്കുമ്പോൾ സ്വർണവർണത്തിൽ ഉദിച്ചുയരുന്ന ഉജ്ജ്വലസൂര്യന്റെ ചിത്രം നമുക്ക് മനസ്സിൽ കാണാൻ കഴിയും.


പ്രവർത്തനം : 2

ചൊല്ലാം എഴുതാം


പുല്ലുമെടഞ്ഞാൽ പായുണ്ടാകും

കല്ലുപണിഞ്ഞാൽ കെട്ടിടമുണ്ടാം

പഞ്ഞികൾ നൂൽത്താൽ നൂലുണ്ടാകും

നൂലുകൾ നെയ്താൽ മുണ്ടായീടും

ചകിരി പിരിച്ചാൽ കയറുണ്ടാകും

പൂക്കൾ കൊരുത്താൽ
മാലയുമുളാവാം

മണ്ണുമെനഞ്ഞാൽ കലമുണ്ടാകും

തുണികളിണച്ചാൽ കുപ്പായവുമാം

ആളുകൾ ചേർന്നാൽ പട്ടാളവുമാം

താളുകൾ ചേർന്നാൽ പുസ്തകമാകും

അക്ഷരമൊന്നായ് ചേർന്നാൽ വാക്കുണ്ടാകും

വാക്കുകൾ ചേർന്നാൽ വാചകമുളവാം


മോരും മുതിരയുമെന്ന കണക്കിൽ
ചേരാതൊന്നുമിരുന്നീടൊല്ല

വേറേവേറേയിരുന്നാലുള്ളതി –
ലേറെക്കൂടും ഗുണമൊന്നിച്ചാൽ

Leave a Reply