KITE – VICTERS – STD – 3 (Malayalam – Class – 30)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
സ്നേഹം
I. പദപരിചയം
മിഴി – കണ്ണ്
ഒരുക്കുക – തയാറാക്കുക
ചുവട് – കാലടി
തുണയ്ക്കുക – സഹായിക്കുക
പിറവി – ജനനം
നഭസ്സ് – ആകാശം
വചസ്സ് – വാക്ക്
ഊറുക – ഇറ്റിറ്റുവരുക
മുഗ്ധരാഗം – മനോഹരമായ പാട്ട്
സൗവർണ്ണ – സ്വർണനിറത്തിൽ തിളങ്ങുന്ന
ഇന്ദ്രധനുസ്സ് – മഴവില്ല്
അഴക് – ഭംഗി
അഴൽ – ദുഃഖം
II. സമാനപദങ്ങൾ
അച്ഛൻ – താതൻ, പിതാവ്, ജനയിതാവ്, ജനകൻ
മേഘം – മുകിൽ, കൊണ്ടൽ, നീരദം
വചസ്സ് – വചനം, വാക്ക്, ഭാഷിതം
രാത്രി – നിശ, നിശീഥിനി, യാമിനി
പകൽ – ദിവസം, ദിനം, അഹസ്സ്, വാസരം
അഴൽ – ദുഃഖം, സന്താപം, ശോകം, വ്യഥ
സൂര്യൻ- ആദിത്യൻ, ഭാസ്കരൻ, അർക്കൻ
III. കണ്ടെത്താം പറയാം
1. അമ്മ, അച്ഛൻ, ഗുരുനാഥൻ എന്നിവരെ ങ്ങനെയാണ് കുട്ടിയെ വളർത്തിയത്?
അമ്മ കുട്ടിയെ വളരെയേറെ സ്നേഹിച്ചും താലോലിച്ചുമാണ് വളർത്തിയത്. അച്ഛനാണ് കുട്ടിയെ കവിത
ചൊല്ലിപ്പഠിപ്പിച്ചത്. കുട്ടിക്ക് ജീവിതത്തിൽ വഴികാട്ടിയായത് ഗുരുനാഥനാണ്.
2. പ്രകൃതിയിലെ എന്തൊക്കെ അനുഭവങ്ങളെയാണ് കുട്ടി സ്നേഹിച്ചത്?
പിച്ചവച്ചപ്പോൾ തന്റെ ചുവടുകൾക്ക്
താങ്ങായിനിന്ന മണ്ണിനെ അവനെ സ്നേഹിച്ചു. ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയ ആകാശത്തെ, മനുഷ്യരുടെ മധുരമായ വാക്കുകളെ, കിളികളുടെ സുന്ദരമായ പാട്ടിനെ, കുളിരുള്ള പുലരിയെ, ചുവന്നുതുടുത്ത സന്ധ്യയെ, ഇരുട്ടിനെ അകറ്റി എത്തുന്ന സൂര്യനെ, മനോഹരമായ മഴവില്ലിനെ, നമുക്കായി കരുണയോടെ മഴ പൊഴിക്കുന്ന മേഘങ്ങളെ, നിഴൽ പരത്തി എത്തുന്ന നിശബ്ദമായ രാത്രിയെ, ദുഃഖം തീർക്കുവാൻ എത്തുന്ന പകൽ വെളിച്ചത്തെ എല്ലാം അവൻ സ്നേഹിച്ചു.
3. നടക്കാൻ പഠിപ്പിച്ചത് ഭൂമിയാണ് എന്ന് സൂചിപ്പിക്കുന്ന വരിയേത്?
ഇവിടെ സ്നേഹിച്ചതാദ്യമായ് എന്തിനെ? ചുവടുതാങ്ങിത്തുണച്ചൊരീ മണ്ണിനെ.