First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 28)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





I. കണ്ടെത്തി എഴുതാം.


1. മുക്കുറ്റിച്ചെടിയുടെ മിഴികൾ ഈറനായത് എപ്പോഴാണ്?


മിന്നിത്തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രത്തെ ചൂണ്ടിക്കാട്ടി ആകാശം മുക്കുറ്റിയോട് ചോദിച്ചു. ഇതുപോലെ ഒരെണ്ണം നിനക്കുണ്ടോ? അതിനായി നീ എന്നോട് മത്സരം കൂടുന്നോ? ഇതുകേട്ടപ്പോഴാണ് മുക്കുറ്റിച്ചെടിയുടെ മിഴികൾ ഈറനണിഞ്ഞത്.


2. “കണ്ണഞ്ചുമാറായി വ്യോമം “- എന്തുകൊണ്ട്?


ആകാശത്തിന്റെ പരിഹാസം കേട്ട് കണ്ണുനിറഞ്ഞ് തല കുനിച്ച് മുക്കുറ്റി നിന്നു. അപ്പോൾ അവളുടെ ശിരസ്സിൽ രത്‌നം പതിച്ചതുപോലെ ഒരു കുഞ്ഞുപൂവ് വിരിഞ്ഞു. അതുകണ്ടിട്ടാണ് ആകാശത്തിന്റെ കണ്ണഞ്ചി പ്പോയത്.


3. കുനിഞ്ഞ ശിരസ്സുമായി മുക്കുറ്റി എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാവും?


തിളങ്ങുന്ന ഒരായിരം നക്ഷത്രങ്ങളുമായി നിൽക്കുന്ന ആകാശം കാണാൻ എത്ര ഭംഗിയാണ്! കഷ്ടം, ഈ ഭൂമിയിലെ കൊച്ചുചെടിയായ എനിക്ക് ഒട്ടും ഭംഗിയില്ല. എല്ലാവരും എന്നെ പരിഹസിച്ച് ചിരിക്കുന്നു. നല്ല ഭംഗിയുള്ള ഒരു പൂവ് എനിക്കുണ്ടായിരുന്നെങ്കിൽ എല്ലാവർക്കും എന്നോട് ഇഷ്ടം തോന്നുമായിരുന്നു.



II. ആശയം കണ്ടെത്താം

1.‘ഇല്ലായ്മ സമ്മതിക്കുമ്പോൾ – വേറെ

വല്ലായ്മയെന്തുള്ളൂ പാരിൽ ‘


തന്റെ ഇല്ലായ്മകൾ മറ്റൊരാൾ ചൂണ്ടിക്കാണിക്കുമ്പോൾ അതില്ലാ എന്ന് സമ്മതിക്കുന്ന ആ നിമിഷം! അതാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും ദുഃഖമുണ്ടാക്കുന്ന സന്ദർഭം. അഹങ്കാരത്തോടെ ആകാശം ചെടിയുടെ ഇല്ലായ്മ ചൂണ്ടിക്കാണിച്ചപ്പോൾ താഴ്മയോടെ തലകുനിച്ച മുക്കുറ്റിയുടെ ശിരസ്സിൽ നക്ഷത്രത്തേക്കാൾ മനോഹരമായ ഒരു കുഞ്ഞുപൂവ് വിരിഞ്ഞു. അതുകണ്ടപ്പോൾ ആകാശത്തിന് തലകുനിക്കേണ്ടിവന്നു.


2. അത്രയും താഴ്മയിൽനിന്നേ – വരൂ
ഇത്രയ്‌ക്കഴകു പൂവിന്നും.

വിനയമാണ് ആരിലും അഴക് നിറയ്ക്കുന്നത്. അഹങ്കാരം ഒന്നിനെയും സുന്ദരമാക്കുന്നില്ല. അഹങ്കാരികളെ ലോകം വെറുക്കുന്നു. അറ്റമില്ലാത്ത ആകാശം നിറയെ നക്ഷത്രപ്പൂക്കൾ വിരിഞ്ഞെങ്കിലും ആകാശത്തിന്റെ അഹങ്കാരം ആ സൗന്ദര്യത്തെ ഇല്ലാതാക്കി. താഴ്മയോടെ തലകുനിച്ച മുക്കുറ്റിച്ചെടിയുടെ നെറുകയിലാവട്ടെ നക്ഷത്രശോഭയെ വെല്ലുന്ന കുഞ്ഞുപൂവ് വിരിഞ്ഞു വന്നു. വിനയമാണ് യഥാർത്ഥ അഴക് എല്ലാവർക്കും നൽകുന്നത് എന്നാണ് ഈ വരികളിലൂടെ കവി പറയുന്നത്.

Leave a Reply