KITE – VICTERS – STD – 4 (Malayalam – 33)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. ചിഹ്നങ്ങൾ അറിയാം.
[.] – ബിന്ദു
[ , ] – അങ്കുശം
[?] – കാകു (ചോദ്യചിഹ്നം ]
[” ” ] – ഉദ്ധരണി
[-] – ശ്യംഖല (ഒരു വരിയുടെ അവസാന വാക്ക് അവസാനിച്ചിട്ടില്ല എന്ന സൂചന )
[; ]- രോധിനി
[: ]- ഭിത്തിക
[! ]- വിക്ഷേപിണി
[ ( ) ] – വലയം
II. ജീവചരിത്രക്കുറിപ്പ്
ജി.മോഹനകുമാരി
1957 നവംബർ 1 ന് കൊല്ലം ജില്ലയിലെ കോട്ടവട്ടത്തു ജനിച്ചു. കഥ, ജീവചരിത്രം വൈജ്ഞാനികം എന്നീ മേഖലകളിലായി നിരവധി ബാല സാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 2013 ൽ ജോലിയിൽ നിന്ന് വിരമിച്ചു.
III. മുകളിൽ കൊടുത്തിരിക്കുന്ന ബീർബൽ കഥ കണ്ടിട്ട് ഒരു വായനാ കുറിപ്പ് തയ്യാറാക്കുക.