KITE – VICTERS – STD – 4 (Malayalam – 32)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
ആരു പഠിപ്പിക്കും
I. പദ പരിചയം
ഗർജ്ജിച്ചു – അലറി
വാസന – അഭിരുചി, മണം
ആക്രോശിക്കുക – ഉച്ചത്തിൽ ശകാരിക്കുക
വന്ദിക്കുക – വണങ്ങുക
തുച്ഛം – നിസ്സാരം
വിനയാന്വി തൻ – വിനയത്തോട് കൂടിയവൻ
പണ്ഡിതൻ – അറിവുള്ളവൻ
II. വിപരീത പദങ്ങൾ
പണ്ഡിതൻ X പാമരൻ
വന്ദിക്കുകX നിന്ദിക്കുക
പ്രഭാതംx പ്രദോഷം
വിനയം X അഹങ്കാരം
III. കണ്ടെത്താം
1.അക്ബർ ചക്രവർത്തി ബീർബലിനോട് ആവശ്യപ്പെട്ടതെന്തായിരുന്നു?
ഉ: തനിക്ക് വേണ്ടത്ര പാണ്ഡിത്യ o പല കാര്യങ്ങളിലും ഇല്ല എന്നും തനിക്കറിഞ്ഞുകൂടാത്ത ധാരാളം കാര്യങ്ങൾ ലോകത്തുണ്ട് എന്നും അതിനാൽ അവയെല്ലാം തനിക്ക് പഠിക്കണമെന്നും അടുത്ത ദിവസം മുതൽ പഠനം തുടങ്ങാനുള്ള കാര്യങ്ങൾ ചെയ്യണമെന്നുമാണ്ബീർ ബലിനോട് അക്ബർ ചക്രവർത്തി പറഞ്ഞത് .
2. ദർബാർ ഹാളിലെത്തിയ ചക്രവർത്തിയെ അമ്പരിപ്പിച്ച കാഴ്ച എന്തായിരുന്നു?
ഉ: ദർബാർ ഹാളിലെത്തിയ ചക്രവർത്തി സമൂഹത്തിലെ എല്ലാത്തരം ആൾക്കാരെയും കൊണ്ട് നിറഞ്ഞ സദസാണ് കണ്ടത്. അവിടെ കുട്ടികളും മുതിർന്നവരും, കൃഷിക്കാരും, ആ ക്രിക്കാരും, കച്ചവടക്കാരും ഗുമസ്തനും ആധാരമെഴുത്തുകാരും സന്യാസിയും കൂടാതെ മറ്റനവധി പേരും ഉണ്ടായിരുന്നു.
3. ചക്രവർത്തിയെ ബീർബൽ ബോധ്യപ്പെടുത്തിയ കാര്യം എന്തായിരുന്നു?
ഉ: സമൂഹത്തിലുള്ള ഓരോരുത്തർക്കും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനാവും, ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കഴിവുണ്ട്, കുറച്ച് അറിവുണ്ട്, പ്രത്യേക വാസനകളുണ്ട്, ഓരോരുത്തർക്കും മറ്റുള്ളവർക്കറിയാത്ത ചില തറിയാം അതുകൊണ്ട് എല്ലാവർക്കും അധ്യാപകരാകാം അതുപോലെ വിദ്യാർത്ഥികളുമാകാം.
4: വൃദ്ധ അക്ബർ ചക്രവർത്തിയോട് പറഞ്ഞതെന്ത്?
ഉ: ബുദ്ധിമാനറിയാം എല്ലാം പഠിക്കുക അസാധ്യമാണെന്ന് എന്നാൽ ഒരു നല്ല മനുഷ്യനാകാൻ എല്ലാവർക്കും കഴിയും അതെങ്ങനെയെന്ന് എല്ലാവരും പഠിക്കുകയും വേണം.
IV. വിളംബരം തയ്യാറാക്കാം
മാന്യമഹാ ജനങ്ങളേ……
മഹാനായ അക്ബർ ചക്രവർത്തി അറിയിക്കുന്നു. ചക്രവർത്തിയെ എന്തെങ്കിലും പഠിപ്പിക്കാൻ കഴിവുള്ളവർ അടുത്ത ശനിയാഴ്ച രാവിലെ ദർബാർ ഹാളിലെത്തിച്ചേരണമെന്ന് അറിയിക്കുന്നു. സമർത്ഥരായവർക്ക് കൈനിറയെ പാരിതോഷികങ്ങൾ നൽകുന്നതാണ്.
മഹാ മന്ത്രി
ബീർബൽ