KITE – VICTERS – STD – 3 (Malayalam – Class – 25)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) പദശേഖരം
ഞാൻ കൂട്ടുകാരിയുടെ വീട്ടിൽ പോയി. സന്തോഷം കൊണ്ട് അവളുടെ ഹൃദയം തുടിച്ചു. വെറുതെ പുറത്തിറങ്ങി ചുറ്റിനടന്നപ്പോൾ ഞങ്ങളുടെ കാല് കഴച്ചു. ഞങ്ങൾ ഒന്നിച്ചു പഠിക്കുന്നവരായിരുന്നു. അടുത്തടുത്ത വീടുകളിലാണ് ഞങ്ങൾ താമസിക്കുന്നത്.
നിങ്ങളുടെ പദശേഖരത്തിലുള്ള ചില വാക്കുകളാണ് അടിവരയിട്ടിരിക്കുന്നത്. സമാനമായ പദങ്ങൾ കണ്ടെത്താമോ?
വീട് – ഗൃഹം
സന്തോഷം – ആഹ്ലാദം
കാല് – കഴൽ
ഒന്നിച്ചു പഠിക്കുന്നവർ – സഹപാഠികൾ
അടുത്തടുത്ത വീടുകൾ – അയൽക്കാർ
2) കണ്ടെത്തി എഴുതൂ.
“അവൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അത്. “
‘മഞ്ഞപ്പാവാട’യിലെ പെൺകുട്ടിക്കുണ്ടായ വിഷമമാണ് ഈ വാക്യത്തിലൂടെ സൂചിപ്പിച്ചത്.
“എനിക്ക് സങ്കൽപ്പിക്കാവുന്നതിലപ്പുറമായിരുന്നു അവിടെനിന്നും കിട്ടിയ സമ്മാനങ്ങൾ. “
ഇതുപോലുള്ള വാക്യങ്ങൾ വരുന്ന സന്ദർഭങ്ങൾ കണ്ടെത്തി എഴുതുക?
എനിക്ക് ചിന്തിക്കാവുന്നതിലപ്പുറമായിരുന്നു അവർ എന്നോട് കാണിച്ച സ്നേഹം.
എനിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു ഞാൻ കേട്ട ദുഃഖകരമായ വാർത്ത.
എനിക്ക് ചെയ്യാവുന്നതിലപ്പുറമായിരുന്നു അവർ എന്നെ ഏൽപ്പിച്ച ജോലികൾ.
3) കണ്ടെത്താം എഴുതാം.
ഇവിടെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ കണ്ടെത്തി ക്രമപ്പെടുത്തി എഴുതുക?
അമ്മ /വച്ചിട്ടുണ്ട് /പായസവും
നീട്ടി / സമ്മാനപ്പൊതി /അവർ
ചിത്രകഥാപുസ്തകം / ഒരു /മനോഹരമായ
എല്ലാവരും / വന്നു /കൂട്ടുകാർ
അജിതയുടെ /ഇന്ന് /ജന്മദിനമാണ്
പിറന്നാൾ /നല്ല /സമ്മാനം
4) നിങ്ങളുടെ കൂട്ടുകാരന് /കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരു കത്ത് തയാറാക്കുക?
സ്ഥലം
തീയതി
പ്രിയപ്പെട്ട
……………………………………………………………………………………..
……………………………………………………………………………………..
……………………………………………………………………………………..
……………………………………………………………………………………..
……………………………………………………………………………………..
സ്നേഹപൂർവ്വം
……………………………..