KITE – VICTERS – STD – 3 (Malayalam – Class – 22)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. പദപരിചയം
കെഞ്ചിപ്പറഞ്ഞു – കെഞ്ചിക്കൊണ്ട് പറഞ്ഞു
തര്വോ – തരുമോ
ഇടറി – പതറി
പിഞ്ഞാണം – ഭക്ഷണം വിളമ്പുന്ന മൺപാത്രം/ കുപ്പിപ്പാത്രം
മൺകുടുക്ക – മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ വായുള്ള പാത്രം.
2. പകരം പദങ്ങൾ
മുഖം – ആനനം, വദനം, ആസ്യം
അച്ഛൻ – പിതാവ്, ജനകൻ, താതൻ, ജനയിതാവ്
കണ്ണ് – ആക്ഷി, നയനം, നേത്രം, ലോചനം
3. പറയാം എഴുതാം
a) കുഞ്ഞ് സ്വാദോടെ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടും അച്ഛനും അമ്മയ്ക്കും സന്തോഷം തോന്നിയില്ല. കാരണമെന്ത്?
മോളുടെ പിറന്നാളിന് അവൾക്കിഷ്ടപ്പെട്ട മഞ്ഞപ്പാവാട വാങ്ങി ക്കൊടുക്കാം എന്ന് ഉറപ്പു കൊടുത്തതിനാലാണ് അവൾ സന്തോഷത്തോടെ ഭക്ഷണം കഴിക്കാനി രുന്നത്. എന്നാൽ അതിനായി അവരുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല എന്നതാണ് അച്ഛനെയും അമ്മയെയും ദുഃഖിപ്പിച്ചത്.
b) അമ്മയുടെ കൈത്തണ്ടയിൽ പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി എന്തായിരിക്കും പറഞ്ഞത്?
അമ്മ കുഞ്ഞനുജന് അരഞ്ഞാണം വാങ്ങിക്കാൻ കുടുക്കയിലിട്ടു സൂക്ഷിച്ച കാശുകൊണ്ട് എനിക്ക് മഞ്ഞപ്പാവാട വാങ്ങിക്കേണ്ട. അതുകൊണ്ട് നമുക്ക് അരഞ്ഞാണം തന്നെ വാങ്ങാം. അച്ഛന് കാശു ണ്ടാകുമ്പോൾ മാത്രം എനിക്ക് മഞ്ഞപാവാട വാങ്ങി തന്നാൽ മതി.
4. കൂട്ടുകാരിയുടെ പിറന്നാളിന് ഒരു ആശംസാ കാർഡ് തയ്യാറാക്കുക. നിറം നൽകി ഭംഗിയാക്കൂ.