KITE – VICTERS – STD – 2 (Malayalam – Class – 23)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. പാഠപുസ്തകം പേജ് 47, 48 ഉറക്കെ വായിക്കുക. പെൻസിൽ ഉപയോഗിച്ച് പുതിയ വാക്കുകൾക്ക് അടിയിൽ വരയിടുക.
II. വാക്കുകളുടെ അർത്ഥം എഴുതാം
കുമ്പ = വയർ
പ്രജ = ജനം
കഷ്ടി = കമ്മി, കുറവ്
ചീർത്തു = വണ്ണം വെച്ചു
ദീനം = അസുഖം, രോഗം
വൈദ്യൻ = ഡോക്ടർ
III. താഴെ പറയുന്ന വാക്കുകൾ ചേർത്ത് വാക്യങ്ങൾ ഉണ്ടാക്കൂ
കമ്മി – __________________________________________________
കുമ്പ -__________________________________________________
ദീനം – __________________________________________________
IV. പിരിച്ചെഴുതാം
നാടുമുടിക്കും = നാട് + മുടിക്കും
പടി കടക്കും = പടി + കടക്കും
കൊട്ടാരത്തിലെത്തി = കൊട്ടാരത്തിൽ + എത്തി.
നിറഞ്ഞിരിക്കണം = നിറഞ്ഞ് + ഇരിക്കണം