KITE VICTERS STD – 1 (Malayalam – 30)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. പൂന്തോട്ടത്തിൽ ആരൊക്കെ.
താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് പൂന്തോട്ടത്തിൽ ആരൊക്കെയുണ്ടെന്നു എഴുതാമോ?
2. പാടാം ആസ്വദിക്കാം.
ഇന്ന് അമ്മുപ്പൂമ്പാറ്റയെക്കുറിച്ച് ഒരു പാട്ട് നമ്മൾ പഠിച്ചില്ലേ.ആ പാട്ട് പാടി വീഡിയോ ആയി അയച്ചു തരാമോ. വരികൾ ചുവടെ ചേർത്തിട്ടുണ്ടേ…
അക്കരെയുള്ളൊരു അമ്മുക്കുട്ടി
അരികിൽ വന്നൊരു അമ്മുക്കുട്ടി
അഴകാർന്നുള്ളൊരു അമ്മുക്കുട്ടി
അമ്പിളി പോലൊരു അമ്മുക്കുട്ടി
ചാഞ്ഞു പറക്കും ചരിഞ്ഞു പറക്കും
ചങ്ങാതിയെന്നുടെ അമ്മുക്കുട്ടി
3.വായിക്കാം ഉത്തരം എഴുതാം.
അമ്മുപ്പൂമ്പാറ്റ പൂന്തോട്ടത്തിൽ എത്തി.
നിറയെ പൂക്കൾ.
എല്ലാം വെള്ളപ്പൂക്കൾ.
a. ആരാണ് പൂന്തോട്ടത്തിൽ എത്തിയത്?
b. പൂന്തോട്ടത്തിൽ എത്തിയപ്പോൾ അമ്മുപ്പൂമ്പാറ്റ എന്ത് കാഴ്ചയാണ് കണ്ടത്?
c. എങ്ങനെയുള്ള പൂക്കളാണ് അമ്മു പൂന്തോട്ടത്തിൽ കണ്ടത്?