First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 24)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



ഓമനയുടെ ഓണം



കവി പരിചയം

ശ്രീഏറ്റുമാനൂർ സോമദാസൻ

1936 മെയ് 21ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ജനിച്ചു.അദ്ദേഹത്തിൻ്റെ ആദ്യ നാമം എം.സോമദാസൻ പിള്ള എന്നായിരുന്നു. 1959 മുതൽ 1964 വരെ കമ്പിത്തപാൽ വകുപ്പിലും പിന്നീട് വിവിധ കോളേജുകളിൽ മലയാള അധ്യാപകനായും സേവനമനുഷ്ഠിച്ച അദ്ദേഹം 1991-ൽ വിരമിച്ചു.ധാരാളം കഥകളും കവിതകളും രചിച്ചതിനൊപ്പം പിന്നണി ഗാനരംഗത്തും നാടകഗാനരചനയിലും പ്രശസ്തനായിരുന്നു. ഏഴരപ്പൊന്നാന, കർക്കിടകം, ഇലപൊഴിയും കാലം, ‘രാമരാജ്യം, കാക്കയും ഉറുമ്പും ഇടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011-ൽ അന്തരിച്ചു.


പുതിയ പദങ്ങൾ



പിരിച്ചെഴുതാം



കേരളത്തിലെ ചില നാടൻ കലാരൂപങ്ങൾ അനുഷ്ഠാന കലകൾ ഇവയുടെ പേരുകൾ എഴുതുക


അനുഷ്ഠാന കലകള്‍

അയ്യപ്പന്‍പാട്ടും അയ്യപ്പന്‍വിളക്കും

കളമെഴുത്തും പാട്ടുകളും

പൂരക്കളി

വേലകളി

തോല്‍പ്പാവക്കൂത്ത്

തീയാട്ട്

കാവടിയാട്ടം

പൂതനും തിറയും

പാന

സര്‍പ്പംപാട്ട്

ദഫ് മുട്ട്

തെയ്യവും തിറയും

തെയ്യം

പടയണി

മുടിയേറ്റ്

തിരുവാതിരക്കളി

മാര്‍ഗ്ഗംകളി

അറബനമുട്ട്

അയ്യപ്പന്‍തീയാട്ടും അയ്യപ്പന്‍കൂത്തും

കാളവേല

കാളിയൂട്ട്

​കുത്തിയോട്ടം

തിടമ്പുനൃത്തം

നന്തുണിപ്പാട്ട്

മാരിത്തെയ്യം

ഭദ്രകാളിത്തീയാട്ട്

മാപ്പിളതെയ്യങ്ങള്‍




നാടൻ കലാരൂപങ്ങള്‍



കഥകളി

നവരസങ്ങള്‍ (കഥകളി)

പാവകഥകളി

കൂടിയാട്ടം

നങ്ങ്യാര്‍കൂത്ത്

മോഹിനിയാട്ടം

ഓട്ടന്‍തുളളല്‍

യക്ഷഗാനം

ഒപ്പന

സര്‍പ്പംതുളളല്‍

കുമ്മാട്ടിക്കളി

ചവിട്ടുനാടകം

നേര്‍ച്ചക്കൊട്ടു കളി

കണ്യാര്‍കളി

അര്‍ജ്ജുന നൃത്തം

കോല്‍കളി

നോക്കുവിദ്യ പാവകളി

തെയ്യം

പടയണിതപ്പുമേളം

തിരുവാതിരകളി



വിവരണം തയ്യാറാക്കുക


കിളിത്തട്ടുകളി


കേരളത്തിലെ ഒരു പഴയ കാല കായിക വിനോദമാണ് കിളിത്തട്ടുകളി .നിരന്ന സ്ഥലത്ത് തയ്യാറാക്കിയ ഒരു സ്ഥലത്താണ് കളിനടക്കുന്നത്. കളിസ്ഥലത്തെ അഞ്ച് തുല്യഭാഗങ്ങളായി ത്തിരിക്കുന്നു. ഓരോ ഭാഗങ്ങളെയും തട്ട് ‘ എന്നാണ് പറയുന്നത്. രണ്ട് ടീമുകളാണ് കളിയിൽ പങ്കെടുക്കുന്നത്. ഓരോ ടീമിലും അഞ്ചോ ആറോ പേർ വീതമുണ്ടാകും. ടീമംഗങ്ങളിൽ ഒരാൾ കിളിയാണ്. ഒരു ടീമിലെ അംഗങ്ങൾ കോർട്ടിലെ തട്ടുകൾ മറികടന്ന് മറുവശത്തെത്താൻ ശ്രമിക്കുന്നു. അവരെ എതിർ ടീമംഗങ്ങൾ എല്ലാത്തട്ടിലും ചെറുക്കുന്നു. കൂട്ടത്തിലെ കിളിയാകട്ടെ എല്ലാത്തട്ടിലും ഓടിനടന്ന് എതിർ ടീമംഗങ്ങളെ തടഞ്ഞു കൊണ്ടിരിക്കുന്നു. ഈ തടസ്സങ്ങളയെല്ലാം അതിജീവിച്ച് മറു വശത്തെത്താൻ ശ്രമിക്കുന്ന കളിക്കാരനെ ചപ്പ എന്നും, കിളിയെയും എതിർ ടീമംഗങ്ങളെയും കബളിപ്പിച്ച് തട്ടുകൾ കടന്ന് മറുവശത്തെത്തുന്ന കളിക്കാരനെ ഉപ്പ് എന്നുമാണ് വിളിക്കുന്നത്.നിശ്ചിത സമയത്ത് ഏറ്റവും കൂടുതൽ ഉപ്പ് ലഭിക്കുന്ന ടീം വിജയിക്കുന്നു. ഒരു കാലത്ത് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കളിയായിരുന്ന കിളിത്തട്ടുകളി എന്നാൽ വിദേശ കളികളുടെ വരവോടെ ഇത് ഇന്ന് ആരും കളിക്കാതായി.

Leave a Reply