KITE – VICTERS – STD – 2 (Malayalam – Class – 22)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. ചിങ്കൻ കുരങ്ങൻ വീട് വെച്ചു.ഗൃഹപ്രവേശനത്തിന് ക്ഷണക്കത്ത് തയ്യാറാക്കി.കൂട്ടുകാരേ, ക്ഷണക്കത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം? എഴുതി നോക്കൂ.
സ്ഥലം
തിയതി
എന്താവശ്യത്തിന് .
……………………………………………………….…..
……………………………………………………….…..
2. നിങ്ങൾ വരച്ച കളി വീടിന്റെ ഗൃഹപ്രവേശമാണ് ഒക്ടോബർ 1 ന് അതിനായി ഒരു ക്ഷണക്കത്ത് തയ്യാറാക്കൂ.
പ്രിയപ്പെട്ട കൂട്ടുകാരാ,
ഞാൻ വരച്ച കളിവീടിന്റെ …………മാണ് ഒക്ടോബർ 1 രാവിലെ 10 മണിക്ക്. ………… എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത്. എല്ലാവരും വരണം.
സ്നേഹത്തോടെ ……………
3. കടങ്കഥ നിർമ്മിക്കൂ.
‘കിലുകിലുക്കം, കിക്കിലുക്കം
ഉത്തരത്തിൽ ചത്തിരിക്കും ‘ – താക്കോൽ
ഇതുപോലെ നിങ്ങൾ കടങ്കഥകൾ നിർമ്മിച്ച് നോട്ടുബുക്കിൽ എഴുതൂ.