KITE – VICTERS – STD – 4 (E. V. S – 14)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
a) What is monocotyledonous(monocots) plants?
Plants having only one cotyledon are called monocotyledonous plants (monocots)eg: Paddy, wheat
എന്താണ് ഏക ബീജ പത്ര സസ്യങ്ങൾ?
ഒരു ബീജ പത്രം മാത്രമുള്ള സസ്യങ്ങളെ ഏക ബീജ പത്രസസ്യങ്ങൾ എന്നു പറയുന്നു. ഉദാ: നെല്ല്, ഗോതമ്പ്
b) What is dicotyledonous (dicots) plants?
Plants having two cotyledons are called dicotyledonous (dicots) plants.eg: Pea, mango tree
എന്താണ് ദ്വിബീജ പത്ര സസ്യങ്ങൾ?
രണ്ടു ബീജ പത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജ പത്ര സസ്യങ്ങൾ എന്നു പറയുന്നു. ഉദാ: പയർ ,മാവ്
c) Realation between root system, venation and cotyledons
The plants with taproot systems have reticulate vevation. They are dicots.
Plants with fibrous root systems have parallel venation. They are monocots.
വേരുപടലും സിരാവിന്യാസവും ബീജ പത്രവും തമ്മിലുള്ള ബന്ധം
തായ് വേരുപടലമുള്ള സസ്യങ്ങൾക്കെല്ലാം ജാലികാ സിരാവിന്യാസമായിരിക്കും. അവയെല്ലാം ദ്വിബീജ പത്രങ്ങളുമായിരിക്കും
നാരു വേരുപടലമുള്ള സസ്യങ്ങൾക്കെല്ലാം സമാന്തര സി രാവിന്യാസമായിരിക്കും. അവയെല്ലാം ഏക ബീജ പത്രങ്ങളുമായിരിക്കും.
കൂട്ടത്തിൽ പെടാത്തവ കണ്ടെത്തി ചുറ്റും വട്ടം വരയ്ക്കുക.
a) തെങ്ങിൻ്റെ വേര്, മുളയുടെ വേര്, മാവിൻ്റെ വേര്, കവുങ്ങിൻ്റെ വേര്
b) ആലില, തേക്കില, പ്ലാവില, നെല്ലോല
c) ചോളം, ഗോതമ്പ്, കശുവണ്ടി, തിന
ചേരുംപടി ചേർക്കാം
മാവ്, പ്ലാവ്, മുള, നെല്ല്, തേക്ക്, തെങ്ങ് എന്നിവയുടെ ഇലകൾ നിരീക്ഷിച്ച് സി രാവിന്യാസത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടായി പട്ടിക പ്പെടുത്തുക.
Activity 4
Explain the differences between monocots and dicots
ഏക ബീജ പത്രവും ദ്വിബീജ പത്രവും തമ്മിലുള്ള വ്യത്യാസങ്ങൾ