First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പത്രവാർത്ത തയാറാക്കാം


27
ആഗസ്റ്റ് 2020
വ്യാഴം



മഴ കോരിച്ചൊരിഞ്ഞപ്പോൾ തീയണഞ്ഞു.
ഞാവൽക്കാട്: രണ്ടു ദിവസമായി ഞാവൽക്കാടിനെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന കാട്ടുതീ കനത്ത മഴ പെയ്തപ്പോൾ അണഞ്ഞു. ഞാവൽക്കാട്ടിലെ മൃഗങ്ങൾക്കെല്ലാം ഇതോടെ ആശ്വാസമായി.കാട് കയ്യേറാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഇരുളിൻ്റെ മറവിലെത്തിയ നാട്ടുമനുഷ്യരാണ് കാടിന് തീയിട്ടത്. ഇതാദ്യമായി കണ്ടത് തീറ്റ തേടിപ്പോയ ഉണ്ടക്കണ്ണനും കൂട്ടുകാരുമായിരുന്നു .ആ കാഴ്ച കണ്ട് പക്ഷികളെല്ലാം പരിഭ്രാന്തരായി. മുട്ടയുള്ള കുഞ്ഞു ങ്ങളും കിളികളും അമ്മമാരും കുഞ്ഞുങ്ങളുമാണ് ഏറെ വിഷമിച്ചത്. ഗരുഡ മ്മാവൻ എല്ലാവരെയും ആശ്വസിപ്പിച്ചു. പലരും താവളം വിട്ടു.ചെറുപ്പക്കാരായ മൂങ്ങകൾ ഏതു നിമിഷവും താവളം വിടാൻ തയ്യാറായിരുന്നു. പെട്ടെന്ന് മാനം ഇരുണ്ടു മഴ കോരിച്ചൊരിഞ്ഞു. അതോടെ തീയണഞ്ഞു. കയ്യേറ്റക്കാരെ കാണാതാവുകയും ചെയ്തു. കനത്ത മഴയിലും ഇടിമിന്നലിലും അവർ മരണപ്പെട്ടിരിക്കുമെന്ന് കരുതുന്നു.



ആസ്വാദനക്കുറിപ്പ്‌


പ്രസിദ്ധ കവി പി. മധുസൂദനൻ്റെ ‘എത്ര കിളിയുടെ പാട്ടറിയാം’ എന്ന കവിതയിൽ നിന്നുള്ള വരികളാണിവ. ശബ്ദ ഭംഗികൊണ്ടും അർത്ഥ ഭംഗികൊണ്ടും ഈ കവിത മനോഹരമാണ്. പ്രകൃതിയെക്കുറിച്ച് നമുക്കുള്ള അറിവ് പരിമിതമാണെന്ന് ഈ കവിതയിലൂടെ കവി നമ്മെ ഓർമ്മിപ്പിക്കുന്നു. ‘എത്ര ‘എന്ന പദത്തിൻ്റെ ആവർത്തനം കവിതയുടെ ശബ്ദ ഭംഗി കൂട്ടുന്നു.ലളിതമായ ഭാഷ പ്രയോഗങ്ങളുള്ള ഈ കവിത ആർക്കും വായിച്ചാസ്വദിക്കാൻ കഴിയും. ‘അറിഞ്ഞീടുമ്പോളറിയാം നമ്മൾക്കറിയാനൊത്തിരി ബാക്കി’ എന്ന വരിയിലൂടെ വളരെ ഗൗരവമായ ഒരാശയം കവി നമുക്ക് നൽകുന്നു. ഒപ്പം പ്രകൃതിയെ അറിഞ്ഞു വേണം നാം ജീവിക്കാനെന്ന സന്ദേശവും ഈ കവിത നൽകുന്നു.

Leave a Reply