KITE – VICTERS – STD – 2 (Malayalam – Class – 18)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുരയുടെ ഗൃഹപ്രവേശത്തിന് എല്ലാവരേയും ക്ഷണിക്കാനായി അവൾ ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അതുപോലെ നിങ്ങളും ഒരു ക്ഷണക്കത്ത് തയ്യാറാക്കൂ.
(പാo പുസ്തകം പേജ് 35 നോക്കി മനസിലാക്കണേ )
2. സാവിത്രിക്കുട്ടിയും, ഗോകുലും കുട്ടിപ്പുരയെക്കുറിച്ച് എന്തൊക്കെയാവും സംസാരിച്ചിട്ടുണ്ടാവുക? സംഭാഷണം എഴുതി നോക്കൂ.
(പേജ് 36,37 നോക്കാൻ മറക്കരുത്)
3. നമ്മുടെ വീട്ടിലെ മുറികളുടെ ഉപയോഗങ്ങൾ എഴുതൂ
അടുക്കള –
കിടപ്പുമുറി –
കുളിമുറി –
4. പല തരം വീടുകളുടെ ചിത്രം ശേഖരിച്ച് ആൽബം നിർമിക്കൂ.