KITE VICTERS STD – 1 (Malayalam – 9)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) വീടിന്റെ ആവശ്യകത
a) വെയിലും മഴയും നനയാതെ കഴിയാം
b) സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ.
c) കള്ളന്മാരിൽ നിന്നും രക്ഷ നേടാൻ.
d) മൃഗങ്ങളിൽ നിന്നും രക്ഷ നേടാൻ.
2) താരയുടെ വീട്ടിൽ കുഞ്ഞിക്കോഴി ധാരാളം ഉപകരണങ്ങൾ കണ്ടില്ലേ… നിങ്ങളുടെ വീട്ടിൽ എന്തൊക്കെ ഉപകരണങ്ങൾ ഉണ്ട് നോട്ട്ബുക്കിൽ എഴുതാമോ?
3) ഉത്തരം എഴുതാം
a) പടപട ചിറകടിച്ചു വരുന്നത് ആര്?
b) എന്ത് ശബ്ദത്തോടെയാണ് പരുന്ത് വന്നത്?
c) പരുന്തിനെ കണ്ട് പേടിച്ച് വിറച്ചത് ആരാണ്?
d) പേടിച്ച് വിറച്ച കുഞ്ഞിക്കോഴി എന്തുചെയ്തു?
e) ആരുടെ ചിറകിനടിയിൽ ആണ് കുഞ്ഞിക്കോഴി ഒളിച്ചത്?
4) സ്വരാക്ഷരങ്ങളും ചിഹ്നങ്ങളും..