First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – Class – 5)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


അമൃതം


a) പുതിയ പദങ്ങൾ



b) അമൃതം എന്ന കഥയിലെ കുട്ടികളുടെ മനോഭാവം എന്ത്?

മറ്റുള്ളവരെ സഹോദരങ്ങളായി കണ്ട് അവർക്കു വേണ്ടി ത്യാഗം ചെയ്യുമ്പോഴാണ് സ്നേഹം അർത്ഥപൂർണ്ണമാക്കുന്നത്.


വെണ്ണക്കണ്ണൻ


കവിത്രയങ്ങൾ


1) പ്രാചീന കവിത്രയങ്ങൾ
ചെറുശ്ശേരി
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ



2) ആധുനിക കവിത്രയങ്ങൾ
കുമാരനാശാൻ
ഉള്ളൂർ എസ് പരമേശ്വരയ്യർ
വള്ളത്തോൾ നാരായണമേനോൾ



ചെറുശ്ശേരിയും കൃഷ്ണഗാഥയും

പ്രാചീന കവിത്രയങ്ങളിലൊരാളായ ചെറുശ്ശേരിയുടെ പ്രധാന കൃതികളിലൊന്നാണ് കൃഷ്ണഗാഥ. ഭാഗവതം ദശമസ്കന്ധത്തെ അടിസ്ഥാനമാക്കിയാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടിട്ടുള്ളത്.ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് ഇതിന്റെ പ്രതിപാദ്യം.

ചെറുശ്ശേരി


പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്ന ചെറുശ്ശേരിയുടെ ജീവിതകാലം 1475 നും 1575 നും ഇടയിലാണെന്ന് കരുതപ്പെടുന്നു. (കൊല്ലവർ ഷം 650 നും 750 നും മധ്യേ) ഉത്തരകേരളത്തിൽ കാനത്തൂർ ഗ്രാമത്തിലെ ചെറുശ്ശേരി ഇല്ലത്തു ജനിച്ചു എന്നാണ് വിശ്വാസം. കോലത്തുനാട്ടിലെ ഉദയവർമ്മ രാജാവിന്റെ സദസ്യ നായിരുന്നു. രാജാവിന്റെ ആജ്ഞ പ്രകാരം എഴുതിയതാണ് കൃഷ്ണഗാഥ. കൃഷ്ണപ്പാട്ട് എന്നും ഈ കൃതിക്ക് പേരുണ്ട്.


അർത്ഥം കണ്ടെത്താം



പിരിച്ചെഴുതുക



പകരം പദങ്ങൾ



പറയാം എഴുതാം

1) വെണ്ണ ലഭിക്കാൻ എന്തെല്ലാം ന്യായങ്ങളാണ് കണ്ണൻ അമ്മയോട് പറയുന്നത്?


ഉ. അമ്മ കുളിച്ചിട്ടു വരുന്നതുവരെ ഞാൻ പാൽ വെണ്ണ സൂക്ഷിച്ചിച്ചു, ഒരു കയ്യിൽ മാത്രം വെണ്ണ വയ്ക്കുമ്പോൾ മറ്റേ കൈ കരയും ,വെണ്ണ കാക്ക കൊണ്ടുപോയി തുടങ്ങിയ ന്യായങ്ങളാണ് വെണ്ണ ലഭിക്കുവാനായി കണ്ണൻ പറഞ്ഞത്.



2) വെണ്ണ കിട്ടിയപ്പോൾ കണ്ണൻ എന്താണ് ചെയ്തത്?


ഉ: ഒരുകയ്യിൽ വെണ്ണ വെച്ചാൽ മറ്റേ കൈ കരയും എന്നു പറഞ്ഞ് അതിലും വെണ്ണ വേണമെന്നു പറഞ്ഞു, വെണ്ണ അമ്മ കാണാതെ വായിലിട്ട് അത് കാക്ക കൊണ്ടുപോയി എന്നും പറഞ്ഞു.



3) വെണ്ണിലാവോലുന്നതിങ്കൾ പ്പോലെ കണ്ണൻ്റെ മുഖം തിളങ്ങാൻ കാരണമെന്ത്?


തനിക്കിഷ്ടപ്പെട്ട വെണ്ണ രണ്ടു കൈകളിലും ലഭിച്ച സന്തോഷം കൊണ്ടാണ് മുഖം നിലാവു പൊഴിക്കുന്ന ചന്ദ്രനെപ്പോലെ തിളങ്ങിയത്.



ആസ്വാദനക്കുറിപ്പ്

വെണ്ണക്കണ്ണൻ


പ്രാചീന കവിത്രയങ്ങളിൽ ഒരാളായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ നിന്നെടുത്തതാണ് വെണ്ണക്കണ്ണൻ എന്ന കവിതാ ഭാഗം .മാതൃസ്നേഹത്തിൻ്റെ റ മഹത്വം വ്യക്തമാക്കുന്ന മനോഹരമായ ഒരു കവിതയാണിത്.ലളിത സുന്ദരമായ പദങ്ങൾക്കൊണ്ട് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, മാതൃവാത്സല്യം, കഞ്ഞുങ്ങളുടെ കുസൃതി ഇവ ഓർമ്മിക്കാൻ നമുക്ക് അവസരം തരുന്നു. ണ്ണ , മ്മ തുടങ്ങിയ അക്ഷരങ്ങൾ ആവർത്തിച്ച ഉപയോഗിച്ചിരിക്കുന്നത് ശബ്ദ ഭംഗിയും താള ഭംഗിയും കൂട്ടുന്നു. ദ്രാവിഡ വ്യത്തമായ മഞ്ജരിയിൽ രചിക്കപ്പെട്ട ഈ കവിത അർത്ഥ ഭംഗിയും താള ഭംഗിയും ശബ്ദ ഭംഗിയും ഒത്തിണങ്ങി ആർക്കും വായിച്ചു രസിക്കാവുന്ന ഒന്നാണ്.



a) പാഠപുസ്തകത്തിലെ വരികൾ കണ്ടെത്താം എന്ന പ്രവർത്തനം H. Wആയിചെയ്യക.

Leave a Reply