KITE VICTERS STD – 1 (Class– 6)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) കൂട്ടുകാർ ഇന്നത്തെ ക്ലാസ്സിൽ പങ്കെടുത്തോ? ക്ലാസ്സ് ഇഷ്ടമായോ? ക്ലാസ്സിൽ മാഷ് ഒരു പാട്ട് പാടിയിരുന്നു. ഓർമ്മിക്കുന്നുണ്ടോ ? ഈണം മറന്നുവെങ്കിൽ പാട്ട് താഴെ തന്നിട്ടുണ്ട് കോട്ടുനോക്കിയാലോ? ശേഷം ഒപ്പം പാടണം കേട്ടോ…
(2) മിന്നു പാവയേയും ചിന്നു പാവയേയും കൂട്ടുകാർക്ക് ഇഷ്ടമായോ? രണ്ടുപേരുടേയും ചിത്രം വരച്ചാലോ? നിറം നൽകാനും ചിത്രത്തിന്റെ ചുവട്ടിൽ പേര് എഴുതുവാനും മറക്കല്ല് കേട്ടോ…
(3) പെട്ടിയിൽ എന്തെല്ലാം സാധനങ്ങളാണ് കണ്ടതെന്ന് നമുക്ക് ബുക്കിൽ എഴുതിയാലോ? അമ്മയുടെ സഹായം തേടണേ…
(4) ചിന്നുവിനേയും മിന്നുവിനേയും കുറിച്ച് മാഷ് പാടിയ പാട്ട് ഓർമ്മിക്കുന്നുണ്ടോ? നമുക്ക് ഒന്ന് പാടി നോക്കിയാലോ? ഈണം മറന്നവർക്കായി പാട്ട് താഴെ ചേർത്തിട്ടുണ്ട് കേട്ടോ…
(5) വലുതും ചെറുതും കണ്ടെത്തുക ? (Which one is big and which one is small)
(5) ഉയരമുള്ളതും ഉയരം കുറഞ്ഞതും കണ്ടെത്തുക ? (Which one is tall and which one is short)
(6) നീളമുതും നീളം കുറഞ്ഞതും കണ്ടെത്താം? (Which one is long and which one is short)
(7) അരികിലുള്ളതും അകലെയുള്ളതും കണ്ടെത്താം (Which one is Near and which one is far)