First Bell (Std – 2)

KITE – VICTERS – STD – 2 (GENERAL)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) കൂട്ടുകാരേ, ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തില്ലേ? നിങ്ങൾക്ക് ക്ലാസ്സ് ഇഷ്ടമായോ? ക്ലാസ്സിൽ കേട്ടതുപോലെ നമുക്കൊരു കുട വരച്ചാലോ? നിറവും നൽകണേ…

(2)രച്ച കുടയെക്കുറിച്ച് നമുക്കൊന്ന് ബുക്കിൽ എഴുതിയാലോ ? മാതൃക തന്നിട്ടുണ്ട് അതുപോലെ നോക്കി എഴുതണേ…

കുട
എന്റെ കുട
ഞാൻ വരച്ച കുട
ചുവന്ന കുട
വളഞ്ഞ കാലുള്ള ചുവന്ന കുട

(മാതൃക പോലെ എഴുതാം)
…………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………..….

(മാതൃക പോലെ എഴുതാം)
………………………………………………………………………………………………………………………………………………………………………………………………………………………………………………………………..……………………………………………………….



(3) പാട്ട് നമുക്ക് ഉറക്കെ പാടിയാലോ? ബുക്കിൽ എഴുതിയെടുക്കാൻ മറക്കല്ലേ

ധിമി ധിമി ധിമി ധിമി ചൊല്ലുന്നു
ചാറിവരുന്നൊരു ചാറ്റൽ മഴ
ചറപറ ചറപറ പെയ്യുന്നു
കുടയുടെ മീതേ ചാറ്റൽ മഴ
കലപില കലപില കൂട്ടുന്നു
മഴയും കുടയും പൊടിപൂരം


(4) മാതൃക പോലെ എഴുതുക


(5) കൂട്ടുകാരേ, നിങ്ങൾക്ക് തോണി ഉണ്ടാക്കുവാനറിയാമോ? ഒരു കടലാസ് തോണി ഉണ്ടാക്കിയാലോ? ഉണ്ടാക്കിയ തോണിയുടെ ഫോട്ടോ എടുക്കണേ…


(6) ഉറക്കെ വായിക്കാം എഴുതാം

ഞാൻ കടലാസ് എടുത്തു
കടലാസ് മടക്കി
തോണി ഉണ്ടാക്കി
ഭംഗിയുള്ള തോണി
എന്റെ സ്വന്തം തോണി
എന്റെ കടലാസ് തോണി.



Leave a Reply