ഭൂമിയിൽ പലവിധത്തിലുള്ള മൃഗങ്ങളുണ്ട്. ചിലതിനെ നാം ഇണക്കി വളർത്തുന്നു. മറ്റുള്ളത് വന്യമൃഗങ്ങളാണ്‌. ചിലത് വലുതും മറ്റുചിലത് ചെറുതുമായ മൃഗങ്ങളാണ്‌. ആകൃതിയിലും സ്വഭാവത്തിലുമെല്ലാം മൃഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. മൃഗങ്ങൾ ശ്വസിക്കുന്നു ഭക്ഷണം കഴിക്കുന്നു മനുഷ്യരെപ്പോലെതന്നെ വളരുകയും ചെയ്യുന്നു. ഭക്ഷണം തേടി അവ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. ഒന്നാംക്ലാസ്സിലെ കുട്ടികൾക്ക് മൃഗങ്ങളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഏതാനും  ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. മൃഗങ്ങളുടെ സവിശേഷതകളിൽനിന്ന്‌ കുട്ടികൾ മൃഗങ്ങളെ തിരിച്ചറിയട്ടെ

Results

അഭിനന്ദനങ്ങൾ

#1. ഞാൻ പുല്ല് തിന്നുകയും മനുഷ്യർക്ക് പാൽ നൽകുകയും ചെയ്യുന്നു. എനിക്ക് 4 കാലുകളുണ്ട്. ഞാൻ ഏത് മൃഗമാണ്?

#2. ഞാൻ മൃദുവായ രോമമുള്ള ഒരു വളർത്തുമൃഗമാണ്. എനിക്ക് മൂർച്ചയുള്ള പല്ലുകളും നഖങ്ങളുമുണ്ട്. എനിക്ക് എലികളെ ഭക്ഷിക്കുവാൻ ഇഷ്ടമാണ്.

#3. എനിക്ക് എല്ലാം മണത്തറിയുവാൻ കഴിയും. എനിക്ക് നാല് കാലുകളുണ്ട്. എനിക്കെന്റെ വാൽ ആട്ടാനും കളിക്കാനും ഇഷ്ടമാണ്.

#4. ഞാൻ വളരെ വലുതും ഭാരമുള്ളതുമായ മൃഗമാണ്. എനിക്ക് 4 കാലുകളും 2 വലിയ ചെവികളുമുണ്ട്. എന്റെ നീളമുള്ള മൂക്ക് തുമ്പിക്കൈ എന്നറിയപ്പെടുന്നു.

#5. എനിക്ക് 2 കാലുകളും 2 ചിറകുകളും ഒരു വാലും ഉണ്ട്. ഞാൻ ഞാൻ മുട്ടയിടും. ഞാൻ പുഴുക്കളെയും പ്രാണികളെയും ഭക്ഷിക്കുന്നു.

#6. ഞാൻ കൈകൾ ഉപയോഗിച്ച് മരങ്ങൾ കയറും. എനിക്ക് വാഴപ്പഴം വളരെ ഇഷ്ടമാണ് എന്റെ പേര് പറയാമോ?

#7. ഞാൻ ഏറ്റവും ഉയരമുള്ള മൃഗമാണ് പക്ഷെ, ഏറ്റവും ഭാരം കൂടിയവനല്ല. ഉയരമുള്ള മരങ്ങളിൽ നിന്ന് നിന്ന് ഇലകൾ ഭക്ഷിക്കുവാൻ എനിക്ക് ഒരു നീണ്ട കഴുത്ത് ഉണ്ട്.

#8. ഞാൻ കാടിന്റെ രാജാവാണ്, ഒരു ഗുഹയിൽ താമസിക്കുന്നു. ഞാൻ അലറുമ്പോൾ എല്ലാവരും ഭയപ്പെടുന്നു.

#9. ഞാൻ ഇന്ത്യയുടെ ദേശീയ മൃഗമാണ്. എന്റെ ശരീരത്തിൽ വരകളുണ്ട്.

#10. എനിക്ക് 2 കൊമ്പുകളുണ്ട്. എന്റെ ശരീരം കട്ടിയുള്ള രോമങ്ങളാൽ മൂടിയിരിക്കുന്നു. എന്റെ രോമങ്ങൾ കമ്പിളി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

Finish